പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ് അപകടം. തെങ്ങുകയറ്റ തൊഴിലാളിയാണ് സുബൈര്‍. ജോലി കഴിഞ്ഞെത്തിയ സുബൈര്‍ പുഴക്കരയില്‍ നിന്ന് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

സുബൈര്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികള്‍ ചേര്‍ന്ന് വെള്ളത്തിൽ നിന്നും എടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചേക്കുവിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിന, മക്കള്‍: അമീര്‍, അമീന്‍, ഫാത്തിമ മിന്‍ഹ. ഖബറടക്കം ചൊവ്വാഴ്ച ഞാറപ്പൊയില്‍ ജുമാമസ്ജിദില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...