യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്ന കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പെരിങ്ങോട് സ്വദേശിയായ യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്ന കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പെരിങ്ങോട് സ്വദേശി നീട്ടിയത്ത് പടി പരേതനായ അയ്യപ്പൻ്റെ മകൻ 40 വയസുള്ള മഹേഷിനെയാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ആറടിയോളം ആഴം വരുന്ന കുഴിയിൽ വ്യാഴാഴ്ച കാലത്താണ് മൃതദേഹം കാണുന്നത്.

കെട്ടിടത്തിൻ്റെ സെപ്റ്റിക്ക് ടാങ്ക് നിർമ്മാണത്തിനായി നിർമ്മിച്ച കുഴിയോട് ചേർന്ന് നിർമ്മിച്ച മറ്റൊരു കുഴിയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച കാലത്ത് കെട്ടിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കാണുന്നത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...