കരുനാ​ഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം ; ചില്ലുകൾ അടിച്ചുതകർത്തു ; പ്രതി കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം. കരുനാ​ഗപ്പള്ളിയിലെ മന്തി മൻസിൽ ഹോട്ടലിലാണ് ചില്ലുകൾ അടിച്ചുതകർത്ത് യുവാവ് അതിക്രമം കാട്ടിയത്. തേവലക്കര സ്വദേശിയായ അജ്മൽ എന്നായാളാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിരക്കേറിയ സമയത്ത് ഹോട്ടലിലേക്ക് കയറിവന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ചില്ലുകൾ അടിച്ചുതകർത്തെന്നാണ് പറയുന്നത്. ഇതിന്റെ ​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, സംഭവസമയം പ്രതി മ​ദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വൈദ്യപരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ, എന്താണ് ആക്രമണത്തിന് കാരണമായതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസമോ അതിന് മുൻപുള്ള ദിവസങ്ങളിലോ ഇയാൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനോ മറ്റോ വന്നിട്ടില്ലെന്നാണ് ജീവനക്കാരും പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....