യുവാവിനെ മർദ്ദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണി ; മൂന്നംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടക്കരയിൽ യുവാവിനെ മർദ്ദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നുപേരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ (23), പാലുണ്ട മനപരമ്പിൽ വിഷ്ണു(23), കലാസാഗർ എരമങ്ങലത്ത് ജിനേഷ്(23) എന്നിവരെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 12 നാണ് അക്രമം നടന്നത്. വണ്ടൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബർ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയിൽ പ്രതികളായ മൂവർ സംഘം അതുവഴി വരികയും പരാതിക്കാരനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിപ്പിച്ച് വീഡിയോ എടുക്കുമെമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാൻ വിസമതിച്ചതിനെ തുടർന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കുകയും ഫോണിന്റെ പാസ്‌വേഡ് വാങ്ങുകയും ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യുവാവ് എടക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...