റാന്നി വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവാവ് റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭാര്യാമാതാവിനെ വീട്ടില്‍ കയറി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന യുവാവിനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയില്‍ കണ്ണനെന്ന എന്‍ എസ് സുനില്‍ (39) ആണ് റിമാന്‍ഡിലായത്. ഭാര്യാമാതാവ് വെച്ചൂച്ചിറ ചാത്തന്‍ തറ അഴുത കോളനിയില്‍ കിടാരത്തില്‍ വീട്ടില്‍ ഉഷാമണി( 54)യാണ് മണ്‍വെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് ഉഷയുടെ വീടിന്റെ സമീപം റോഡില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭര്‍ത്താവാണ് സുനില്‍.

ഉച്ചക്ക് 2.30 ഓടെ ഉഷയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സിറ്റൗട്ടില്‍ വെച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്തുകിടന്ന മണ്‍വെട്ടി എടുത്ത് പലപ്രാവശ്യം തലയില്‍ ശക്തിയായി അടിച്ചു, തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു ഇവര്‍ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും അവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയതെളിവുകള്‍ ശേഖരിച്ചിരുന്നു.

ഉഷയുടെ മകള്‍ ഐശ്വര്യയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. വീടിനു സമീപത്തെ പറമ്പില്‍ നിന്നും ആക്രമിക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി പോലീസ് കണ്ടെടുത്തു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് 16 ന് രാത്രി 10 ന് അറസ്റ്റ് ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിനൊപ്പം എസ് ഐ റോയ് ജോണ്‍, എസ് സി പി ഓമാരായ പി ജി ബിജു, പി കെ ലാല്‍, സി പി ഓമാരായ ജോണ്‍സി, സ്മിത എന്നിവരാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....