വീട്ടില്‍ കയറി അക്രമം – യുവാക്കളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ :  വെല്‍ഡിങ് മെഷീന്‍ തിരികെ നല്‍കാത്തതിന്‍റെ പേരില്‍ സുഹൃത്തിന്‍റെ വീട്ടില്‍ക്കയറി ബഹളമുണ്ടാക്കുകയും ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സ്വദേശികളായ സജി വിലാസത്തില്‍ സതീഷ് (28) പ്രശാന്ത് ഭവനില്‍ പ്രദീപ് (30) ഉഷസില്‍ സുധീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. വിളക്കുപാറ രഞ്ജിത് ഭവനില്‍ രതീഷ് (31) നാണ് സുഹൃത്തുക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വെല്‍ഡിങ് തൊഴിലാളികളും സുഹൃത്തുക്കളുമാണ് നാലു പേരും. സുധീഷിന്‍റെ പക്കല്‍ നിന്നു രതീഷ് വെല്‍ഡിങ് മെഷീന്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് സുധീഷുമായി രതീഷ് വാക്കേറ്റമുണ്ടായി. പിന്നാലെ രതീഷിനെ വീട്ടില്‍ കയറി ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലക്കും വലത് കൈവിരലുകള്‍ക്കും പരിക്കേറ്റ രതീഷിനെ ബന്ധുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന മൂവരേയും കഴിഞ്ഞ ദിവസമാണ് വിളക്കുപാറയില്‍ നിന്നു ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...