ടാക്​സി കാര്‍ തട്ടിയെടുത്ത്​ പോകുന്നതിനിടെ അപകടം ; കണ്ണൂര്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : വാ​ട​ക​ക്ക് വി​ളി​ച്ച കാ​ര്‍ ത​ട്ടി​യെ​ടു​ത്ത്​ ഓ​ടി​ച്ച്‌ പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു. കാ​ര്‍ ത​ട്ടി​യെ​ടു​ത്ത ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി അ​ര്‍​ജു​നെ (24) ഓ​ച്ചി​റ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ​പോലീ​സ്​ പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ചാ​രു​വി​ളാ​ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​രു​ണി​ന്റെ (30) ടാ​ക്സി കാ​റി​ല്‍ ശ​നി​യാ​ഴ്ച ഉച്ചക്ക്​ ക​ണ്ണൂ​രേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ര്‍​ജു​ന്‍. വൈ​കി​ട്ട് ആ​റി​ന്​ ദേ​ശീ​യ പാ​ത​യി​ല്‍ വ​വ്വാ​ക്കാ​വി​ന് തെ​ക്ക് ഭാ​ഗ​ത്ത്​ എ​ത്തി​യ​തോ​ടെ കാ​ര്‍ നി​ര്‍​ത്തി അ​രു​ണ്‍ മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി. എ.​സി ഓ​ഫാ​കാ​തി​രി​ക്കാ​ന്‍ താ​ക്കോ​ല്‍ കാ​റി​ല്‍​നി​ന്ന്​ എ​ടു​ത്തി​രു​ന്നി​ല്ല. ഈ ​സ​മ​യം അ​ര്‍​ജു​ന്‍ കാ​റു​മാ​യി ക​ട​ന്നു. അരുണ്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ പി​ന്നാ​ലെ പാ​ഞ്ഞു.

ഓ​ച്ചി​റ പ്രീ​മി​യ​ര്‍ ജ​ങ്​​ഷ​ന്​ വ‌​ട​ക്കു​ഭാ​ഗ​ത്ത്​ വെ​ച്ച്‌ ത​ട്ടി​യെ​ടു​ത്ത കാ​റി​ന് മു​ന്നി​ലെ​ത്തി​യ​തോ​ടെ അ​ര്‍​ജു​ന്‍ കാ​ര്‍ നി​ര്‍​ത്തി. അ​രു​ണ്‍ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​ര്‍​ജു​ന്‍ വീ​ണ്ടും കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടെ​ടു​ത്തു. സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി തോ​മ​സ്, കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ കാ​റു​ക​ളും മ​റ്റൊ​രു വാ​ഹ​ന​വും ഇ​ടി​ച്ച്‌​ തെ​റി​പ്പി​ച്ച​തോ​ടെ അ​ര്‍​ജു​ന്‍ ഓ​ടി​ച്ച കാ​ര്‍ വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു. നി​സ്സാ​ര പ​രി​ക്കേ​റ്റ അ​ര്‍​ജു​നെ ഓ​ച്ചി​റ പോ​ലീ​സെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കാ​യം​കു​ളം പോ​ലീ​സി​ന് കൈമാറി. യു​വാ​വ് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...