ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി രതീഷി (37) നെയാണ് തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. തിരുനെൽവേലി സ്വദേശിയായ സെന്തിൽകുമാർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ബൈപ്പാസ് മേഖലയിലാണ് രാത്രികാലത്ത് ലോറികൾ തടഞ്ഞ് ഇയാൾ പരിശോധനകൾ നടത്തിയിരുന്നത്. മുൻപ് പാറശാല ആർ ടി ഒ ഓഫീസിൽ താത്‌കാലിക ജീവനക്കാരനായിരുന്നു രതീഷ്.

വിഴിഞ്ഞം തുറമുഖത്തേക്കു വരുന്ന ലോറികളിലടക്കം ഇയാൾ ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിശോധനകൾ നടത്തിയിരുന്നതായും പിഴ ചുമത്തുന്നു എന്ന രീതിയിൽ പണം തട്ടിയെടുത്തിരുന്നതായും പോലീസ് പറയുന്നു. ഈ മാസം 14-ന് ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞും ഇയാൾ പണപ്പിരിവു നടത്തി. ആ ദിവസം ഇയാളുടെ അക്കൗണ്ടിലേക്ക് 37000 രൂപ ലഭിച്ചെന്ന് ബാങ്ക് രേഖകളിലൂടെ പോലീസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...