ഇരവിപുരം: മൊബൈല്‍ കാമറ ഉപയോഗിച്ച് വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. അയത്തില്‍ സ്‌നേഹ നഗര്‍ 88 കാവുങ്ങല്‍ കിഴക്കതില്‍ നിന്ന് പുന്തലത്താഴം മംഗലത്ത് നടക്കടുത്ത് സഹകരണ ബാങ്കിന് സമീപം ശ്രീവല്‍സത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷാണ് (28) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കിയതോടെ ഒളിവില്‍പ്പോയ യുവാവിനെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇരവിപുരം വനിതാ എസ്‌ഐ നിത്യ സത്യന്‍, എസ്‌ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, പ്രൊബേഷണറി എസ്‌ഐ അഭിജിത്ത്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.