പാലക്കാട് ഷൊർണൂരിൽ 30 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ 30 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീർ, സൗത്ത് പനമണ്ണ സ്വദേശിയായ വിനയൻ എന്നിവരാണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് പിറകുഭാഗത്തുള്ള ഗണേശ ഗിരി തെക്കേ റോഡിലാണ് കഞ്ചാവ് വേട്ട നടന്നത്. രണ്ട് വലിയ ട്രോളി ബാഗുകൾക്കുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച 30 കിലോ കഞ്ചാവ്. പിടിയിലായ ഷഫീറിനെയും വിനയനേയും സംശയാസ്പദമായി കണ്ടതോടെയാണ് ഡാൻസാഫ് സംഘം ഇരുവർക്കും അരികിലെത്തിയത്. ഇതോടെ ഇരുവരും ട്രോളി ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

പിന്നാലെ ഓടിയ പൊലീസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഒഡിഷയിൽ നിന്നും തീവണ്ടി മാർഗ്ഗം ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് സ്റ്റേഷന്റെ പിറകു ഭാഗത്തുകൂടെ പുറത്തു കടന്ന് തൃശ്ശൂരിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. ഷഫീറും വിനയനും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...