നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വന്ന കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി പളളിക്കണ്ടി സ്വദേശി ഹാഷിം ആണ് പിടിയിലായത്. എരഞ്ഞിക്കലിലെ ഇയാളുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ എത്തിയാണ് ഡാന്‍സാഫ് ടീമും ചേവായൂര്‍ പോലീസും അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് ബാംഗ്ലൂരില്‍ നിന്ന് ചുവന്ന നിറത്തിലുള്ള ഫിയറ്റ് കാറില്‍ നിരോധ പുകയില ഉല്‍പന്നങ്ങളുമായി ഇയാള്‍ എത്തിയത്. പത്ത് ചാക്കുകളിലായി നിറച്ച നിലയിലായിരുന്നു ഇവ.

എരഞ്ഞിക്കലില്‍ വെച്ച് പോലീസ് കാറിന് കൈ കാണിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് ഹാഷിം കാറുമായി അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു. ഏഴ് കിലോമീറ്ററോളം ഇയാളെ പിന്തുടര്‍ന്ന പോലീസ് പിന്നീട് ആളൊഴിഞ്ഞ പറമ്പില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡോര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍ നിറച്ച നിലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹാഷിമിനായുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എരഞ്ഞിക്കലിലെ വീട്ടില്‍ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...