ആലപ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴയില്‍ രണ്ടുപേർ പിടിയിൽ. കാസർകോട് മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർകോട് മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്കർ (21) എന്നിവരെയാണ് വാഹനത്തിൽ വിൽപനക്കായി കടത്തിയ മയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയത്.

ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കെ. എൽ 7 സി. വി 1120 നമ്പറിലുള്ള കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു.

മംഗലാപുരത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫീസർ ഇ. കെ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ്, ഐ. ബി പ്രിവൻറിവ് ഓഫീസർ അലക്സാണ്ടർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...