മാറുന്ന യുവതയുടെ രാഷ്ട്രീയ ബോധം ചർച്ചാ വേദിയാക്കി കുമ്പളാംപൊയ്ക വൈദിക ജില്ലാ സി. എസ്. ഐ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ്

For full experience, Download our mobile application:
Get it on Google Play

റാന്നി: മാറുന്ന യുവതയുടെ രാഷ്ട്രീയ ബോധം ചർച്ചാ വേദിയാക്കി കുമ്പളാംപൊയ്ക വൈദിക ജില്ലാ സി. എസ്. ഐ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ്. യുവജനങ്ങളിൽ അരാഷ്ട്രീയ വാദം വർധിക്കുന്നുവോ? രാഷ്ട്രീയ പ്രവർത്തനത്തോട് ഇന്നത്തെ യുവത മുഖം തിരിക്കുന്നുവോ?സഹിഷ്ണുത, മൂല്യങ്ങൾ, മനോഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യുവത പിന്നാക്കം പോകുന്നുവോ? ലഹരിയെ പ്രതിരോധിക്കുന്നതിൽ രാഷ്ട്രീയ യുവജന സംഘടനകൾക്ക് ഫല പ്രദമായി ഇടപെടാൻ കഴിയുന്നുണ്ടോ? യുവ നേതാക്കൾ മാതൃകയാകുന്നതിൽ പരാജയപ്പെടുന്നോ? തുടങ്ങിയ ചോദ്യങ്ങൾ കോൺക്ലേവിൽ ഉയർന്നു.

മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഡി. വൈ. എഫ്. ഐ റാന്നി ബ്ലോക്ക്‌ സെക്രട്ടറിയുമായ അഡ്വ. അമൽ എബ്രഹാം, യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ, യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗവും യുവ സംവിധായകനുമായ പ്രശാന്ത് മോളിക്കൽ, സി എസ് ഐ യുവജന പ്രസ്ഥാനം മഹായിടവക ഓർഗനൈസിംഗ് സെക്രട്ടറി ആൽഫിൻ എം റെജി, യുവജന പ്രസ്ഥാനം ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമൂവൽ തുടങ്ങിയവർ യുവജനങ്ങളുമായി സംവദിച്ചു. യുവജന പ്രസ്ഥാനം മഹായിടവക ജനറൽ സെക്രട്ടറി റവ. ലിനോ എസ് ജോൺ യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. റവ. അജിൻ എം. മാത്യു, മുന്നു വൈ തോമസ്, ജിനു മാത്യു, ജോബിൻ കെ ജോസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...