യൂത്ത് കോണ്‍ഗ്രസിന്റെ എഐ സമ്മിറ്റ് പ്രതിഷേധം ; നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിന് സമാനമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യൂത്ത് കോണ്‍ഗ്രസിന്റെ എഐ സമ്മിറ്റ് പ്രതിഷേധം നേപ്പാളിലെ ജെന്‍സി പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ദേശവിരുദ്ധ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റെന്നും പറഞ്ഞു. രക്ഷപെട്ടവരെ പിടികൂടാന്‍ കസ്റ്റഡി ആവശ്യമാണെന്നും പ്രതികളുടെ ഫോണുകള്‍ കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി വിധി പറയാനായി മാറ്റി. ബിജെപി കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി. രാജ്യ വ്യാപകമായി ഇന്ന് പ്രകടനങ്ങള്‍ നടന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലത്തെ പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...