കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കുവൈത്തിലെ ജാബർ അൽ- അലിയിലാണ് ദാരുണ സംഭവം ഉണ്ടായത്. സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങിയായിരുന്നു കുവൈത്തി ബാലൻ മരിച്ചത്. ബുധനാഴ്ച നടന്ന ഈ ദാരുണമായ അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിംഗ് സംഘവും ആംബുലൻസ് യൂണിറ്റുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. വിദഗ്ധ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല.

മരണപ്പെട്ട കുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ലിഫ്റ്റിനുള്ളിൽ കുട്ടി കുടുങ്ങാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന് പിന്നാലെ പാർപ്പിട സമുച്ചയങ്ങളിലും വാണിജ്യ കെട്ടിടങ്ങളിലും ലിഫ്റ്റുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കുവൈറ്റ് ഫയർ ഫോഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു.

ലിഫ്റ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾ തനിച്ച് ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ലിഫ്റ്റുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പബ്ലിക് റിലേഷൻസ് വിഭാഗം ഓർമ്മിപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിട ഉടമകൾക്ക് പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനാണ് അധികൃതരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...