ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ. ഭീകരതയ്ക്കെതിരെ ഒന്നിച്ചു നീങ്ങാൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഓസ്ട്രേലിയൻ കരസേനയുടെ ഉന്നത നേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി.

സിഡ്‌നിയിൽ, COAS ഫോഴ്‌സ് കമാൻഡ് (FORCOMD), സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ്, ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ച നടത്തി. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ഓസ്‌ട്രഹിന്ദിനെ കൂടുതൽ വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടുമായി ഇന്ത്യൻ കരസേന മേധാവി കൂടിക്കാഴ്ച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങാനും കൂടിക്കാഴ്ച്ചയിൽ ധാരണയായെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....