തൃശ്ശൂരില്‍ ഫ്ലക്സ് ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് ദാരുണമായി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നാട്ടുകാര്‍ നോക്കി നില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്ലക്സ് ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പഴയ ഫ്ലക്സ് ബോര്‍ഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറി. നാട്ടുകാര്‍ക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. പത്ത് മണിയോടെയാണ് സംഭവം. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തില്‍ നിന്ന് അപ്പോഴും പുക വമിക്കുന്നുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....