റബർ പുരയിടങ്ങളിൽ കൊണ്ടുപോയി 16കാരിയെ പീഡിപ്പിച്ചു ; യുവാവിനെ കൈയ്യോടെ പിടികൂടി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി ശ്രീവിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. 16 കാരി സ്കൂളിൽ പോകുന്ന സമയത്ത് ശ്രീ വിശാഖ് പ്രണയം നടിച്ച് അടുത്തുകൂടി. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി കുട്ടിയെ ആളൊഴിഞ്ഞ റബർ പുരയിടങ്ങളിലും പാറയിടുക്കുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം റബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടി. കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...