മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന തലസ്ഥാനം ; നടുറോഡില്‍ പായ വിരിച്ച്‌ പ്രതിഷേധിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നല്ലൊരു മഴ പെയ്താല്‍ പിന്നെ തലസ്ഥാന നഗരത്തിന്റെ ഹൃദയമായ തമ്പാനൂര്‍ വെള്ളത്തിന് അടിയിലാണ്. ഓപ്പറേഷന്‍ അനന്ത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രൂപം നല്‍കിയെങ്കിലും ഇപ്പോഴും അവസ്ഥ അതുതന്നെ. ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ വേനല്‍ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. മാലിന്യം ഒഴുകിയെത്തി ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്ന് പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ പ്രതിഷേധവുമായി രണ്ട് യുവാക്കള്‍ രംഗത്ത് വന്നു. പക്ഷേ ഇവരുടെ സമര മാര്‍ഗം ജനങ്ങളെ നട്ടംതിരിച്ചു.

തമ്പാനൂര്‍ റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ പായ വിരിച്ച്‌ സമരം ചെയ്ത യുവാക്കള്‍ വന്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഇതോടെ തമ്പാനൂര്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. തിരുവനന്തപുരം സ്വദേശികളായ വിജി മോന്‍ (38), അജു (27) എന്നിവരാണ് സമരം ചെയ്തത്. മേയര്‍ എത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പു നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ യുവാക്കളെ അവിടെ നിന്നും മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്കെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നഗരസഭാ അധികൃതര്‍ സമരത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്നലെ മലിന്യം നിറഞ്ഞ് അടഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...