ആറന്മുളയില്‍ ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നേരെ യുവാവിന്റെ ആക്രോശവും കൈയേറ്റ ശ്രമവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടകളില്‍ പരിശോധനയ്ക്ക് വന്ന ശുചിത്വമിഷന്‍ സംഘത്തിന് നേരെ യുവാവിന്റെ ആക്രോശവും കൈയേറ്റ ശ്രമവും. പത്തനംതിട്ട ആറന്മുള കോട്ട ജംഗ്ഷനില്‍ സ്‌റ്റേഷനറി കടയില്‍ പതിവ് പരിശോധനകള്‍ നടത്തുകയായിരുന്ന പത്തനംതിട്ട ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നേരെയാണ് കോട്ട ജയന്‍ എന്നയാള്‍ സ്‌കൂട്ടറില്‍ വന്ന് ഭീഷണി മുഴക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. സ്ഥലത്ത് എത്തിയ ആറന്മുള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കോട്ട ജംഗ്ഷനില്‍ സ്‌റ്റേഷനറി കടയില്‍ പതിവ് പരിശോധനകള്‍ക്കിടെ വെട്ടുകത്തിയുമായി എത്തിയ ജയന്‍ ജോയിന്റ് ബിഡിഒ നിസാറിന്റെ നേതൃത്വത്തിലുളള എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊടുന്നനെ ഉളള സാമൂഹിക വിരുദ്ധന്റെ ആക്രമണത്തില്‍ പതറിപ്പോയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം സഹായത്തിനായി ആറന്മുള പോലീസിനെ വിളിച്ചു. ഇയാള്‍ മുന്‍പും നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുളളതായാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനുമാണ് ജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; 60-ഓളം കേസുകളിൽ പ്രതിയായ കായ്ക്കുരു രാ​ഗേഷും കൂട്ടാളിയും പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ രണ്ട് ക്രിമിനലുകൾ...

നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്തു ; ബെംഗളൂരുവിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

0
ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക്...

വിദ്യാർഥി പ്രക്ഷോഭം : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ

0
ഡൽഹി : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ. അനുമതി...

അങ്കമാലി – കൊരട്ടി റൂട്ടിലെ ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര

0
അങ്കമാലി: അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ്...