എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി എറണാകുളം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. കളമശ്ശേരി സ്വദേശി കെ.കൃഷ്ണ (22), ഇടപ്പള്ളി സ്വദേശി വിജയ് കൃഷ്ണന്‍ (23), കളമശ്ശേരി സ്വദേശി ജോയല്‍ (24) എന്നിവരാണ് കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്ലിന്റെ പിടിയിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കങ്ങരപ്പടി എസ്‌എന്‍ഡിപി സ്കൂളിന് സമീപത്തെ ഒരു വാടക വീട്ടില്‍ നിന്നുമാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊച്ചി പോലീസ് കമീഷണറേറ്റിന്റെയും എറണാകുളം റൂറല്‍ പോലീസ് ജില്ലയുടെയും അതിര്‍ത്തി പ്രദേശമായതിനാല്‍ പോലീസിന്റെ പരിശോധനയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പ്രതികള്‍ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന നടത്തിക്കൊണ്ടിരുന്നതെന്നും പ്രതികള്‍ക്ക് ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കളമശ്ശേരിക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...