റഷ്യയുമായുള്ള സംഘർഷം പരിഹരിക്കാൻ മോദിയോട് സഹകരണം തേടി സെലൻസ്കി

For full experience, Download our mobile application:
Get it on Google Play

കീവ്: റഷ്യ – യുക്രൈൻ സംഘർഷം പരിഹരിക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണം തേടി യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കി. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികൾ തേടണമെന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചു. യുക്രൈന് മെഡിക്കൽ ക്യൂബ് അടക്കമുള്ള സഹായം സന്ദർശനവേളയിൽ ഇന്ത്യ കൈമാറി. സംഘർഷ മേഖലയിലെത്തി സെലൻസ്കിയെ ആലിംഗനം ചെയ്ത മോദി, ഇന്ത്യ യുക്രൈന് എതിരല്ലെന്ന സന്ദേശം നൽകി. ഒരു മാസം മുമ്പ് റഷ്യയിലെത്തി വ്ളാദിമിർ പുടിനെ ആലിംഗനം ചെയ്തത് ഉയർത്തിയ കടുത്ത അതൃപ്തിയാണ് ഇന്ന് മോദി പരിഹരിച്ചത്. മൂന്നു മണിക്കൂർ നീണ്ടു നിന്ന ചർച്ചയാണ് ഇരു നേതാക്കളും നടത്തിയത്. റഷ്യൻ പ്രസിഡന്‍റിന്‍റെ സന്ദേശം മോദി സെലൻസ്കിക്ക് കൈമാറും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ചില കാഴ്ചപ്പാടുകൾ മോദി സെലൻസ്കിയുമായി പങ്കു വച്ചു എന്ന പ്രതികരണമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നല്കിയത്. മധ്യസ്ഥത വഹിക്കാം എന്ന നിർദ്ദേശം മോദി വച്ചില്ല. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചർച്ച നടക്കണം എന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തവും തുടരണം എന്ന് സെലൻസ്കി പ്രതികരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ...

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 12 പേർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തൽ, കച്ചവടം, ഉപയോഗം എന്നിവയ്‌ക്കെതിരെയുള്ള...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് വി കെ സനോജ്

0
തിരുവനന്തപുരം: ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് വി...

ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു ; ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധിക്ക്...