കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം – ആഴ്ചയില്‍ ആറുദിവസവും അനുവദിക്കും ; ലോക്ക് ഡൌണ്‍ ഇളവുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കേരളത്തിലെ മൂന്നുജില്ലകള്‍ ഗ്രീന്‍ സോണില്‍. ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളാണ് ഇത്. കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണിലാണ്.  കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട്  എന്നീ ജില്ലകള്‍ ഓറഞ്ച് സോണിലും നിലകൊള്ളുന്നു.

ഹോട്ട് സ്‌പോട്ട്  ഒഴികെയുള്ള പ്രദേശങ്ങളില്‍  പ്രത്യേകാനുമതിയോടെ അന്തര്‍ജില്ലാ യാത്ര അനുവദിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റെഡ് സോണില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്രകള്‍ അനുവദിക്കും.

കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം, ആഴ്ചയില്‍ ആറുദിവസവും അനുവദിക്കും.

സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ 3 ദിവസം 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം

മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ രണ്ടുദിവസം തുറക്കാം.

വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് അടയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും സാവകാശം.

സാമൂഹിക അകലം പാലിച്ച് പ്രഭാതസവാരിക്ക് അനുമതി.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

കണ്ടെയ്ന്‍മെന്റ് മേഖലകള്‍ ഒഴികെ ഹോട്ടലുകളില്‍ ഹോം ഡെലിവറി

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്‌സി സര്‍വീസ് അനുവദിക്കും

65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്

മദ്യശാലകള്‍ തുറക്കില്ല

മദ്യഷാപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല

ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍പ്പോയി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല

പരീക്ഷാനടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം

ഞായറാഴ്ച കടകളോ ഓഫിസുകളോ തുറക്കരുത് – പൂര്‍ണ ഒഴിവുദിവസം

ഞായറാഴ്ച വാഹനങ്ങള്‍ ഒന്നും പുറത്തിറക്കരുത്

അവശ്യസര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ നിലവിലെ രീതിയില്‍ തുടരാം

 

The post കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം – ആഴ്ചയില്‍ ആറുദിവസവും അനുവദിക്കും ; ലോക്ക് ഡൌണ്‍ ഇളവുകള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...