വംശനാശ ഭീഷണി നേരിടുന്ന നൂറോളം കഴുകന്മാര്‍ ചത്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

ദിസ്പൂര്‍ : അസമില്‍ നൂറോളം കഴുകന്മാര്‍ ചത്ത നിലയില്‍. ഗുവാഹത്തിയ്‌ക്ക് സമീപം കാംരൂപ് ജില്ലയിലാണ് കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കലര്‍ന്ന മാംസം ഭക്ഷിച്ചതാവാം മരണകാരണം എന്നാണ് സംശയം. കഴുകന്മാര്‍ ആടിന്റെ ജഡം കഴിച്ചതായാണ് വിവരം. കഴുകന്മാരുടെ ശവശരീരങ്ങള്‍ക്ക് സമീപം ആടിന്റെ അസ്ഥികള്‍ കണ്ടെത്തിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.

ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും കഴുകന്മാരെ ഒരുമിച്ച്‌ ചത്ത നിലയില്‍ കണ്ടെത്തുന്നതെന്ന് കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍  വ്യക്തമാക്കി. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളെ ബോധവല്‍ക്കരിക്കാന്‍ കൂടുതല്‍ ശ്രമം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ജഡത്തില്‍ വിഷം കലര്‍ത്തിയ ആളെ ഉടന്‍ കണ്ടെത്തുമെന്നും ഡിഎഫ്‌ഒ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...