ബന്ധുവിന്റെ മരണത്തില്‍ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ബന്ധുവിന്റെ മരണത്തില്‍ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി. ഗുജറാത്ത് അഹമ്മദാബാദിലെ രാമോലിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ഒരു അപകടത്തില്‍ മരിച്ചിരുന്നു. പിന്നാലെയാണ് യുവാവും ജീവനൊടുക്കിയത്. ഇയാളുമായി വളരെ അടുപ്പമുണ്ടായിരുന്ന അനുജത്തിയ്ക്ക് ഈ വിയോഗം താങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സഹോദരന്‍റെ മരണം മുതല്‍ പെണ്‍കുട്ടി അതീവ ദുഃഖിതയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പിതാവും സഹോദരങ്ങളും വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ സമയത്ത് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. മടങ്ങിയെത്തിയ ഇളയ സഹോദരനാണ് ചേച്ചിയുടെ മൃതദേഹം ആദ്യം കാണുന്നത്. കുട്ടി വന്ന് വിവരം നല്‍കിയതനുസരിച്ച്‌ അമ്മ ഓടിയെത്തി നോക്കിയപ്പോഴാണ് ദുപ്പട്ടയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....