വീട്ടില്‍ അപരിചിതരെ കണ്ടതിനെ ചോദ്യം ചെയ്ത സഹോദരനെ യുവതി ചിരവകൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : സഹോദരിയുടെ വീട്ടില്‍ അപരിചിതരായ രണ്ടുപേരെ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത സഹോദരനെ യുവതി ചിരവ കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറിയില്‍ ചന്ദ്രഭവനില്‍ ശ്രീകുമാര്‍ (52), ഭരണിക്കാവ് തെക്കേ മങ്കുഴി കുന്നിമേല്‍ തറയില്‍ വീട്ടില്‍ സുനില്‍ കുമാര്‍ (44) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂര്‍ പുല്ലാന്നിമുക്ക് ആഞ്ജനേയത്തില്‍ ശിവപ്രസാദിനെയാണ് സഹോദരി ബീന ചിരവകൊണ്ട് തലയ്ക്കടിച്ചത്. ശിവപ്രസാദിനെ മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് ബാലരാമപുരം പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവപ്രസാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് കാറില്‍ രണ്ടുപേര്‍ 3.30 മണിയോടെ വെങ്ങാനൂരിലെ സഹോദരി ബീനയുടെ വീട്ടില്‍ വന്നതറിഞ്ഞാണ് ശിവപ്രസാദ് എത്തിയത്. വാക്കുതര്‍ക്കത്തിനിടെ അടുക്കളയിലിരുന്ന ചിരവയെടുത്ത് ബീന തലയില്‍ അടിച്ചെന്നാണ് കേസ്. ബീനയ്ക്കും പരുക്കേറ്റിട്ടുണ്ട്. കേസില്‍ ബീനയെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. ശിവപ്രസാദിനെതിരെയും പോലീസ് കേസെടുത്തു. ബീന നല്‍കിയിരുന്ന മാട്രിമോണിയല്‍ പരസ്യം കണ്ടാണ് തങ്ങള്‍ ആലപ്പുഴയില്‍ നിന്നെത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക്...

0
തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം...

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...