Friday, March 29, 2024 4:22 pm

പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാലു വര്‍ഷം കഠിന തടവ്‌

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിക്ക് മറ്റൊരു വധശ്രമക്കേസില്‍ നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയെയാണ് (48)​ തൊടുപുഴ രണ്ടാം അഡീഷണല്‍ സെക്ഷന്‍സ് കോടതി ജി.അനില്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് 2018 ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

Lok Sabha Elections 2024 - Kerala

ബിനോയിയും അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവും (51)​ പടുതാക്കു​ളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് അഞ്ചിന് തന്റെ പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച്‌ സാബുവിനെ വീടിന് സമീപത്ത് വച്ച്‌ ബിനോയ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാബുവിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്തംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെടുക്കുന്നത്. ഈ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുകയാണ് പ്രതി ഇപ്പോള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഏബിള്‍ സി കുര്യന്‍ ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന് ; നിർമൽ NR 373 ലോട്ടറി ഫലം...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373...

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....