പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ പിടികൂടി. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ ആണ് പിടിയിലായത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചത്.
വിജിലന്‍സ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യ വിവരവും, പരാതിയും ലഭിച്ചിരുന്നു. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് വെച്ചാണ് വിജിലന്‍സ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.