പത്തനംതിട്ട : ഉത്സവാന്തരീക്ഷത്തിൽ കലഞ്ഞൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കപ്പെട്ട ബഹുനിലക്കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷനായി. കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവഴിച്ച് വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ വിഭാഗത്തിനു വേണ്ടിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്.
മൂന്ന് നിലകളിലായി നിർമ്മിച്ച 6320.75 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ 9 ക്ലാസ്സ് റൂമുകകളും രണ്ടു നിലകളിലായി നിർമ്മിച്ച 9001.06 ചതുരശ്ര അടി വിസ്തീർണ്ണ മുള്ള വി എച്ച് എസ് എസ് സി കെട്ടിടത്തിൽ 8 ക്ലാസ്സ് റൂമുകളും ഇരു കെട്ടിടങ്ങളിലുമായി ഗേൾസ് ടോയ്ലറ്റ്കൾ,
ടോയ്ലറ്റ് റൂംസ് വാഷ് ബേസിനുകൾ ബോയ്സ് ടോയ്ലറ്റ്കൾ, ടോയ്ലറ്റ് റൂംസ്, യൂറിനൽസ്, ഒരു ഹാൻഡിക്യാപ്പ് ടോയ്ലറ്റ്, യൂറോപ്യൻ ക്ലോസറ്റ്കൾ, എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ശിലാഫലക അനാച്ഛാദനം അഡ്വ കെയു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു.
സ്കൂളിനു വേണ്ടി പുതിയ ബസ് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭ, പിവി ജയകുമാർ, സുജ അനിൽ, ടിവി പുഷ്പവല്ലി, ബിന്ദു എസ്, സിന്ധു സുദർശൻ , ഷാൻ ഹുസൈൻ, സുഭാഷിണി , പ്രസന്നകുമാരി , ശോഭ ദേവരാജൻ അലക്സാണ്ടർ ഡാനിയൽ, ആശാ സജി, എം മനോജ് കുമാർ ,ഷൈലജകുമാരി , എഇഓ സന്ധ്യ, എസ്. ലാലി, ഗോപകുമാർ , സജയൻ ഓമല്ലൂർ, ശ്രീജ ആർഎസ്, സാലി മോൾ എംഒ, ജെ.പ്രദീപ് കുമാർ , പ്രിൻസിപ്പാൾ എം സക്കീന ,പിടിഎ പ്രസിഡണ്ട് പിഎൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033