52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ‍ഡല്‍‌ഹിയില്‍ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച്‌ ഇടിച്ചതായും പോലീസ് വ്യക്തമാക്കി. ജനുവരി 11 ന് നടന്ന സംഭവത്തില്‍ താര ബോധ് എന്ന സ്ത്രീയെയാണു പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമന്‍, ആകാശ്, മനീഷ്, വൈഭവ് ജെയ്ന്‍ എന്നിവര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ലോനി സ്വദേശികളാണു പ്രതികള്‍. ലോനിയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കൊലക്കേസിലും അമനും ആകാശും കുറ്റം സമ്മതിച്ചിട്ടുണ്ട്.

സ്കൂള്‍ യൂണിഫോമുകളുടെ വ്യാപാരം ചെയ്യുന്ന അമനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ക്കു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ അമന്‍ സുഹൃത്തുക്കളോടൊപ്പം മോഷണം ആസൂത്രണം ചെയ്തെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ സംഘം വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു സ്ത്രീയെ ഗോഡൗണിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി. കത്രിക ഉപയോഗിച്ച്‌ കഴുത്തറുത്തും കല്ലുകൊണ്ട് അടിച്ചുമാണ് താര ബോധിനെ കൊന്നത്. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും കവര്‍ന്നു. വീട്ടില്‍ അയല്‍വാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍‌ന്നു സംഘം പണം മോഷ്ടിക്കാതെ രക്ഷപെടുകയായിരുന്നു. ഓള്‍ഡ് ‍ഡല്‍‌ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അമനും മനീഷും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റു രണ്ടു പ്രതികളെയും കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...