യുഎസ് ; യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് (14:30 GMT) ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരിൽ ചിലരുടെ നില ഗുരുതരമാണ്.
ബോധപൂർവമായ ആക്രമണമാണെന്ന് പോലീസിനെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം യുഎസ് അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബ്രൗൺസ്‌വില്ലെ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































