നവംബര്‍ 3 ന് ശേഷം നിലവിലെ വി സി മാരോട് ഗവര്‍ണ്ണര്‍ രാജി ആവിശ്യപ്പെടും ; പുതിയ വി സിമാരുടെ ലിസ്റ്റും തെയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവംബര്‍ 3 ന് ശേഷം കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെയ്യാറെടുക്കുന്നു. ഒരോ സര്‍വ്വകലാശാലകളില്‍ നിന്നും പത്ത് പ്രൊഫസര്‍മാരുടെ വീതം പേരുകളാണ് ഗവര്‍ണ്ണറുടെ കയ്യിലുള്ള ലിസ്റ്റിലുള്ളത്. ഇവരെല്ലാവരും പത്ത് വര്‍ഷത്തിലധികം കാലം സര്‍വ്വകലാശാലാശാല പ്രൊഫസര്‍ പദവിയില്‍ സേവനമനുഷ്ഠിച്ചവരുമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ യു ജി സി ചട്ടങ്ങളുടെ ചുവട് പിടിച്ചാണ് വി സി മാരെ നിയിക്കാന്‍ ഗവര്‍ണ്ണര്‍ തെയ്യാറെടുക്കുന്നത്.

നിലവില്‍ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് അവരുടെ നിയമനം യു ജി സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ഗവര്‍ണ്ണര്‍ കാരണം കാണിക്കാല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതിന് അവര്‍ മറുപടി നല്‍കേണ്ട സമയം അവസാനിക്കുന്നത് നവംബര്‍ 3 ന് വൈകീട്ട് 3 മണിയോടെയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ എന്ത് മറുപടി നല്‍കിയാലും ഗവര്‍ണ്ണര്‍ക്ക് ഈ ഒമ്പത് പേരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കേണ്ടി വരും. കാരണം കേരളാ ടെക്നിക്കല്‍ സര്‍വ്വകലാശാല വി സിക്കെതിരായ സുപ്രീം കോടതി വിധി മറ്റ് സര്‍വ്വകലാശാലകളെ വി സി മാര്‍ക്കും ബാധകമാണ്.

നവബംര്‍ മുന്നിന് ശേഷം ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച്‌ കമ്മിറ്റികള്‍ വിളിച്ച്‌ ചേര്‍ത്ത് വി സിമാരെ സ്വന്തം നിലക്ക് നിയമിക്കാനൊരുങ്ങുകയാണ് ഗവര്‍ണ്ണര്‍. പുതിയ യു ജി സി ചട്ടപ്രകാരം തന്നെ നിയമനങ്ങള്‍ നടത്താന്‍ ഗവര്‍ണ്ണര്‍ക്ക് കഴിയും. ഇത് സര്‍ക്കാരിനെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി മഹാദേവന്‍പിള്ള വിരമിച്ചപ്പോല്‍ പകരം ചുമതല നല്‍കിയത് സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമായി ആരോഗ്യ സര്‍വ്വകലാശാല വി സി ഡോ. മോഹനന്‍ കുന്നമ്മിലിനായിരുന്നു. മോഹനന്‍ കുന്നമ്മലിനെ വി സി ആയി നിയമിച്ചതും സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു.

ഡോ. രാജശ്രീ സുപ്രിം കോടതി വിധി പ്രകാരം കെ ടി യു വി സി സ്ഥാനം രാജിവച്ചപ്പോള്‍ കേരളാ ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി ഡോ. സജി ഗോപിനാഥിന് വി സിയുടെ താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് സർക്കാര്‍ ആഗ്രഹിച്ചത്. എന്നാല്‍ അതും ഗവര്‍ണ്ണര്‍ വെട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്ക് വി സി ചുമതല നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കവും ഗവര്‍ണ്ണര്‍ തടഞ്ഞിരുന്നു. കെ ടി യുവിലും ഗവര്‍ണ്ണര്‍ സ്വന്തം നിലക്ക് വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഒരുങ്ങുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി...

വീട്ടിമരം മുറിച്ചു കടത്താനുള്ള ശ്രമം ; പിടി വീണു

0
കല്‍പ്പറ്റ : എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള...

മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

0
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ്...

എലോഹിം വർഷിപ്പ് സെന്ററിൽ ബിജെപി പ്രതിഷേധം

0
പത്തനംതിട്ട : എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കര കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെയുണ്ടായെന്നാരോപിക്കുന്ന...