ഞള്ളൂർ ഫോറെസ്റ്റ് സ്റ്റേഷന്‍ കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഞള്ളൂർ ഉത്തരകുമരം പേരൂർ മാതൃക  ഫോറെസ്റ്റ് സ്റ്റേഷന്‍ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിലേക്ക്. കെട്ടിടത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കുഴൽ കിണർ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. കിണർ കുഴിക്കുന്നതിനുള്ള ഗ്രൗണ്ട് വാട്ടർ സർവേയും പൂർത്തിയായി. കെട്ടിടത്തിലേക്ക് വൈദ്യുതി കൂടി ലഭിച്ച് കഴിഞ്ഞാൽ കെട്ടിടം  ഉദ്ഘാടനത്തിന് സജ്ജമാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

നബാർഡ് ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.  കെട്ടിടം,ഡോർമെറ്ററി എന്നീ രണ്ട് കെട്ടിടങ്ങൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഫോറെസ്റ്റ് സ്റ്റേഷന്‍  കെട്ടിടത്തിൽ ഡെപ്യൂട്ടി റൂം, സ്‌ട്രോങ് റൂം, സെൽ,കമ്പ്യൂട്ടർ റൂം, വനിതാ ഉദ്യോഗസ്ഥരുടെ മുറി, മൂന്ന് ശുചിമുറികൾ എന്നിവയും ഡോർമെറ്ററി കെട്ടിടത്തിൽ ആറ്‌ മുറികൾ, ഹാൾ,ഏഴ് ശുചിമുറികൾ എന്നിവയും ആണ് ഉൾപ്പെടുന്നത്. കെട്ടിടത്തിനുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ,പെയിന്റിംഗ്, മുറ്റം ടൈൽ പാകുന്ന ജോലികൾ, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയവയെല്ലാം പൂർത്തിയാക്കി. ഉദ്ഘാടനം ഉടൻ നടക്കുമെന്നും അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...