പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 23 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 204 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 56 പേര് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 148 പേര് വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി 61 പേര് കൂടി എത്തി
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 61 പേര് തിങ്കളാഴ്ച്ച മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി എത്തി. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും 60 പേര് വീടുകളിലും എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.