Thursday, May 9, 2024 4:02 pm

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് എടുത്തുചാടി കാട്ടുപോത്ത്

For full experience, Download our mobile application:
Get it on Google Play

കുമളി : ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ വെച്ചായിരുന്നു സംഭവം. കറുകച്ചാലില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്.

പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ പാതയില്‍ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നും ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുകളിലേക്ക് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നുവെന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന ജോജി ചെറിയാന്‍ പറഞ്ഞു. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാല്‍ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു

0
തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു. ക്ഷേത്രത്തിൽ...

സ്വകാര്യ ആവശ്യത്തിനായി കലക്ടർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവം ; പരാതിയുമായി ഡോക്ടർമാരുടെ സംഘടന

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയെന്ന...

മാര്‍ അത്തനെഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ പരമാധ്യക്ഷനും ആത്മീയ പ്രഭാഷകനുമായ മാര്‍...

വിമാനത്തിനുള്ളിൽ പുകവലിച്ച മധ്യവയസ്‌കൻ പിടിയിൽ

0
മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മധ്യവയസ്‌കൻ പിടിയിൽ. വിമാനത്തിന്റെ ശുചിമുറിയിൽ വച്ചാണ് മധ്യവയസ്‌കൻ...