Sunday, May 5, 2024 5:11 am

കോവിഡ്‌ വാക്സിനെ അതിജീവിക്കുന്ന പുതിയ കൊറോണ വൈറസ് “ഖോസ്റ്റ -2 ” റഷ്യയിലെ വവ്വാലുകളില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റഷ്യ : രണ്ട് വര്‍ഷത്തിലേറെയായി ജീവിതം സ്തംഭിപ്പിച്ച കോവിഡില്‍ നിന്ന് ലോകം മുക്തി നേടി വരുന്നതിനിടെ കൊറോണ വൈറസിനോട് സാമ്യമുള്ള പുതിയ വൈറസ് രംഗത്ത്. റഷ്യയിലെ വവ്വാലുകളിലാണ് പുതിയ വൈറസ് ഖോസ്റ്റ -2 ക​ണ്ടെത്തിയിരിക്കുന്നതെന്ന് പ്ലോസ് പാത്തൊജന്‍സ് എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും അത് ആക്രമണകാരിയല്ലെന്നായിരുന്നു അന്നത്തെ നിഗമനം. എന്നാല്‍ പുതിയ പഠനങ്ങള്‍ ഈ വൈറസിനെ ഭയക്കണമെന്നാണ് തെളിയിക്കുന്നതെന്ന് ശസ്ത്രജ്ഞര്‍ പറയുന്നു. ഖോസ്റ്റ -2 മനുഷ്യരെ ബാധിക്കുമെന്ന് മാത്രമല്ല കോവിഡിനെതിരായി വാക്സിനേഷന്‍ മുഖേന നേടിയെടു​ത്ത പ്രതിരോധ ശേഷി നിര്‍വീര്യമാക്കാനുള്ള കഴിവും പുതിയ വൈറസിനുണ്ടെന്നാണ് കണ്ടെത്തല്‍.

ആരെയും ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പൂര്‍ണ്ണമായും വാക്സിന്‍ പ്രതിരോധശേഷിയുള്ള വൈറസാണ് ഇതെന്ന് പറയുന്നില്ലെന്നും പഠനത്തിലെ പ്രധാന ശാസ്ത്രജ്ഞനായ മൈക്കല്‍ ലെറ്റ്കോ ടൈം മാഗസിനോട് പറഞ്ഞു. ഈ ​വൈറസുകള്‍ക്ക് മനുഷ്യരുടെ റിസപ്റ്റേഴ്സുമായി ബന്ധപ്പെടാന്‍ സാധിക്കും. നിലവിലെ കോവിഡ് വാക്സിനേഷന്‍ കൊണ്ട് അവയെ നിര്‍വീര്യമാക്കാനുമാകില്ല.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്‌  ഈ വൈറസ് ശ്വസന വൈറസായ സാര്‍ബെക്കോവൈറസ് എന്ന കൊറോണ വൈറസുകളുടെ ഉപവിഭാഗത്തിലാണ് വരുന്നത്. അതിനാല്‍ തന്നെ വന്യജീവികളിലെ സാര്‍ബെക്കോവൈറസുകള്‍ ആഗോള ആരോഗ്യത്തിനും കോവിഡ് വാക്സിനേഷന്‍ കാമ്പൈയ്‌നുകള്‍ക്കും ഭീഷണിയാണെന്നും പഠനം വ്യക്തമാക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ...

വേനൽച്ചൂട് ശക്തമാകുന്നു ; പാൽ ഉത്പാദനം കുറഞ്ഞു, സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ

0
കോട്ടയം: വേനൽച്ചൂട് അതിശക്തമായതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട...

നിജ്ജർവധക്കേസ് ; കൂടുതൽപ്പേർക്ക് പങ്ക് ഉണ്ടെന്ന് കാനഡ

0
ഒട്ടാവ: ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...

മഹാരാഷ്ട്രയിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച് കാമുകി ; പോലീസ് കേസെടുത്തു

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ഏപ്രിൽ...