പീരുമേട് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പീരുമേട് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു. 14-ാ പഞ്ചവത്സര 2024_25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് വികസന സെമിനാർ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പീരുമേട് എസ്.എം.എസ്. ക്ലബ്ബ് ഹാളിലാണ് സെമിനാർ നടന്നത്. കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന നയമാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുളളത്. ജൈവ കൃഷി പ്രോത്സാഹി പ്പിക്കാനും ഫാം ടൂറിസം വളർത്താനും പ്ലാന്റേഷൻ മേഖലയിൽ ടൂറിസവുമായി ചേർന്ന് പ്രോത്സാഹിപിക്കാനും ജൈവ പച്ചക്കറി വികസനത്തിന് ഉദകുന്ന പദ്ധതികളാണ് കാർഷിക മേഖലയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും ആവശ്യമായ പദ്ധതിയും
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ ഭാഗമായുള്ള എല്ലാ സേവനവും പഞ്ചായത്ത് നടപ്പിലാക്കാൻ തീരുമാനിച്ചു. ആരോഗ്യ, രോഗ, പ്രതിരോധ, ശുചിത്വ, മേഖലകളിൽ സർക്കാർ സാമ്പത്തിക സഹായത്തോടെ തോട്ടം മേഖലയിൽ ആരോഗ്യ പരിരക്ഷാ പദ്ധതി ചർച്ച ചെയ്ത് നടപ്പിലാക്കാനും തീരുമാനിച്ചു. മാലിന്യ സംസ്കരണത്തിന് വൻ പ്രാധാന്യം നൽകിയും കുടിവെള്ള പദ്ധതി ഇനിയും നടപ്പാക്കേണ്ട മേഖലകളിൽ കുടിവെള്ള വിതരണം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള
പദ്ധതിക്കാണ് വികസന സെമിനാർ ഊന്നൽ നൽകിയത്. പതിനാല് വർക്കിങ്ങ് ഗ്രൂപ്പായി തിരിഞ്ഞാണ് അംഗങ്ങൾ പദ്ധതികൾ ചർച്ച ചെയ്തത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയർമാൻ എൻ.സുകുമാരി, വികസന രേഖ, കരട് പദ്ധതി രേഖയും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജെ.തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി നജീം എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...