ഏഴാമത്തെ റീമേക്ക് വരുന്നു ; ദൃശ്യത്തിന് പുതിയൊരു റെക്കോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’. സിനിമ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം നിര്‍മ്മാതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ജക്കാര്‍ത്തയിലെ പി.ടി. ഫാല്‍ക്കണ്‍ എന്ന കമ്പനിയാണ് ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ദൃശ്യമാണ്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കളക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. 2013ല്‍ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ആദ്യം എത്തി. ത്രില്ലര്‍ ആയി എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, ആശ ശരത്ത്, സിദ്ദിഖ് എന്നിവരാണ് ദൃശ്യത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...