എറണാകുളത്ത് പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് അറസ്റ്റിലായത്. പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിലാണ് പിതൃസഹോദരനെ കൊല്ലാന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയുമായിി അഭിജിത്തിനുണ്ടായിരുന്ന പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കവും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. കേസെടുക്കാന്‍ പിതൃസഹോദരനായ സത്യപാലന്‍ നിര്‍ബന്ധിച്ചതാണ് വിരോധത്തിന് കാരണം.

സത്യപാലൻ തന്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്ക് വരുന്ന സമയം നോക്കി കാറിൽ കാത്തുനിന്ന അഭിജിത്ത്, പിന്നിൽ നിന്ന് സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം സത്യപാലനെ ആശുപത്രിയിലെത്തിക്കാനും അഭിജിത്ത് മുന്നിലുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അഭിജിത്ത് കാറിടിച്ച് വീഴ്ത്തുന്നത് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....