അഭിമന്യു രക്തസാക്ഷി ഫണ്ട് കാണാനില്ല ; പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാരാജാസ് കോേളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം. അനുകൂല കൂട്ടായ്മ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് ‘കാണാനില്ല’. അഭിമന്യുവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാനെന്ന പേരിൽ ആറരവർഷം മുൻപ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരികപ്രവർത്തകർ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു പരാതി നൽകി.
പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ്‌ നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം.

അംഗങ്ങളും പു.ക.സ. പ്രവർത്തകരുമായിരുന്നെങ്കിലും പാർട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവ്. അർഹരായ വിദ്യാർഥികളെ കണ്ടെത്തി സ്‌കോളർഷിപ്പ് നൽകുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു(20) കൊല്ലപ്പെട്ടത് 2018 ജൂലായ് രണ്ടിനാണ്. വട്ടവടയിലെ ആദിവാസി കർഷക കുടുംബത്തിൽ നിന്നുള്ള അഭിമന്യുവിന്റെ കൊലപാതകം കേരളത്തെയാകെ നടുക്കിയ സംഭവമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...