ബീഡി വാങ്ങി കൊടുക്കാത്തതിന് പ്രതി കൈവിലങ്ങുകൊണ്ട് തലയ്ക്ക് സ്വയം മുറിവേല്‍പ്പിച്ചതായി പോലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : ബീഡി വാങ്ങി കൊടുക്കാത്തതിന് കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുകയായിരുന്ന പ്രതി കൈവിലങ്ങുകൊണ്ട് തലയ്ക്ക് സ്വയം മുറിവേല്‍പ്പിച്ചതായി കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞു. പാലോട് സ്വദേശി ലിനു (30) വാണ് സ്വയം പരിക്കേല്‍പ്പിച്ചത്. പുനലൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്:
അബ്കാരി കേസില്‍ വിചാരണത്തടവുകാരനായ പ്രതിയെ പുനലൂരിലെ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തനിക്ക് ബീഡിവേണമെന്ന് ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതോടെയാണ് പ്രതി സ്വയം പരാക്രമം നടത്തിയത്.

പരിക്കേറ്റ പ്രതിയെ പുനലൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. പിന്നീട് പോലീസിന്റെ വാഹനത്തില്‍ തിരികെക്കൊണ്ടുപോയി. ചടയമംഗലത്തുനിന്ന് എക്സൈസ് കേസില്‍ അറസ്റ്റിലായ പ്രതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...