ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കേരളത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരും കാസര്‍ഗോഡും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പാലാ പാറത്തോട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാശനഷ്ടമുണ്ടായി. തിരുവനന്തപുരം അന്തിയൂര്‍കോണം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ കെട്ടിടം തകര്‍ന്നു വീണു.

അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...