Skip to content

കള്ളനോട്ട് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി ; പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ

കൊല്ലം:  കള്ളനോട്ട് കേസിലെ പ്രതിയായ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോണിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ മനു പ്രസാദിനെ ക്രൈംബ്രാഞ്ച് പിടികൂടി. കോഴിക്കോട് കൂടരങ്ങ് പീച്ചിനാരി വീട്ടിൽ മനു പ്രസാദിനെയാണ് പിടികൂടിയത്. ഇയാൾ നേരത്തെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. തട്ടിക്കൊണ്ടു പോയ കേസിൽ നേരത്തെ ആദർശ് എന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മനു പ്രസാദിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിൽ കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മനു പ്രസാദിന്റെ ഫോണും കണ്ടെത്തി.

സിബിയോണിന്റെ കള്ളനോട്ട് ഇടപാടിൽ മനുപ്രസാദിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിബിയോണിനെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് മനു പ്രസാദ് ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബർ 16ന് ആശ്രാമത്തു നിന്ന് സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ടിൻസി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇയാൾ സ്വയം തിരിച്ചെത്തുകയായിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് ഒക്ടോബർ 23ന് പോലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്ന് കള്ളനോട്ട് നിർമാണ സാമഗ്രികളും പ്രിന്ററുകളും കറൻസി എണ്ണുന്ന യന്ത്രവും ഏകദേശം 2.5 കോടി രൂപയുടെ വ്യാജ നോട്ടും 43 പവനും പിടികൂടിയിരുന്നു. സിബിയോണിന്റെ ഭാര്യ ടിൻസിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

കള്ളനോട്ട് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി ; പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ pathanamthittamedia.com