Skip to content

മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

കൊച്ചി: വൻ മയക്കുമരുന്ന് കേസിലെ ബുദ്ധി കേന്ദ്രമായ പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയ് (39) യെ ആണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂൺ 27ന് ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാമ്പ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി 32) നെ ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിൻ്റെ ബുദ്ധികേന്ദ്രം ആയിരുന്നു ലിജോ ജോയ്. സംശയം തോന്നാതിരിക്കാൻ ജുമാൻജി എന്ന് വിളിക്കുന്ന രാഗേഷ് മുഖാന്തരം ആണ് ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ pathanamthittamedia.com