Monday, October 7, 2024 6:49 pm

വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി ; പരിശോധന കർശനമാക്കി പോലീസും എംവിഡിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പോലീസും മോട്ടോർ വാഹന വകുപ്പും ബസുകളിലെ പരിശോധന കർശനമാക്കി. വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർത്ഥികൾക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

സ്റ്റോപ്പില്‍ വിദ്യാർത്ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച് പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാർത്ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പോലീസിലോ പരാതി നല്‍കാം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ അഭിമുഖം

0
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനുള്ള ഫാര്‍മസിസ്റ്റുമാരുടെ...

ഗാന്ധിജയന്തി വാരാചരണവും ക്വിസ് മത്സരവും നടത്തി

0
പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍...

ഹൃദയാഘാതത്തെ തുടർന്ന് നാഗർകോവിൽ സ്വദേശി ഖത്തറിൽ നിര്യാതനായി

0
ദോഹ: സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരനായ നാഗർകോവിൽ സ്വദേശി സതീഷ് ആന്‍റണി...