നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതോടെ കേസില്‍ 9 പ്രതികളാകും. 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 90 ലേറെ പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 25 ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ പക്കല്‍ എത്തി എന്നാണ് റിപ്പോര്‍ട്ടിലുളളത്. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ അധിക കുറ്റപത്രം നല്‍കി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണം തുടങ്ങിയതിന് പിറകെ അന്തിമഘട്ടത്തിലെത്തിയ വിചാരണ നിലച്ചിരുന്നു. വിചാരണ പുനരാരംഭിക്കുന്നത് സംബബന്ധിച്ച്‌ ഇന്ന് കോടതി തീരുമാനമെടുക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...