അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടി വിജയിച്ചു. ഇരുപത്തൊന്നംഗങ്ങളില്‍ പതിനൊന്നംഗങ്ങളുടെ പിന്തുണ സനിതാ സജിക്ക് ലഭിച്ചു. എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സനിതാ സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.

പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം സനിതാ സജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നുള്ള മുസ്ലീം ലീഗ് അംഗം കെ എസ് സിയാദ് വിജയിച്ചു. കെ എസ് സിയാദിന് പതിനൊന്ന് വോട്ടും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ ഡി എഫില്‍ നിന്നും മത്സരിച്ച ആര്‍ രജ്ഞിതക്ക് 10 വോട്ടും ലഭിച്ചു. ജനങ്ങളുടെ ക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് കെ എസ് സിയാദ് പറഞ്ഞു.

മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലിഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പുതിയ പ്രസിഡന്റിന്റെ പിന്തുണക്കൊപ്പം ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി യു ഡി എഫിന് ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...