എറണാകുളം ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ കെ. ബാബു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എറണാകുളം ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു രംഗത്തെത്തി. ഷിയാസിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും അത്തരം ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലക്കാർക്കും തങ്ങളുടെ ജില്ലയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ടാകാം, എന്നാൽ അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് പറയാൻ താൻ യോഗ്യനല്ലെന്നും അത്തരം ചർച്ചകളുടെ ഏഴ് അയലത്ത് പോലും താനില്ലെന്നും കെ. ബാബു വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവാണ് കഴിഞ്ഞ അഞ്ച് വർഷം യുഡിഎഫിനെ നയിച്ചത്. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും എറണാകുളം ജില്ലയിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.പാലക്കാട് ജില്ലയിൽ ഇത്തവണ യുഡിഎഫ് തരംഗമാണ് കാണാൻ സാധിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു. ജില്ലയിലെ 12 സീറ്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും യുഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പോളിങ് ബൂത്തുകളിലെ തിരക്കും ജനങ്ങളുടെ പ്രതികരണവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ ഒരുപോലെ യോഗ്യരാണെന്നും ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...