എഐഎസ്‌എഫ് വനിതാ നേതാവിനു നേരെ ആക്രമണം ; ആര്‍ഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജി സര്‍വ്വകലാശാല സംഘര്‍ഷത്തിനിടെ എ.ഐ.എസ്‌.എഫ് വനിതാ നേതാവിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന എസ്‌.എഫ്‌.ഐ വാദം പൊളിയുന്നു. ആര്‍ഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു.

എ.ഐ.എസ്‌.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു സംഭവം നടക്കുമ്ബോള്‍ എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ പി.എം ആര്‍ഷോയോട് പേരെടുത്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമുണ്ട്. വിദൂര ദൃശ്യങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച ആര്‍ഷോയേയും കാണാന്‍ സാധിക്കും. നിമിഷയുടെ സഹപാഠി കൂടിയാണ് ആര്‍ഷോ. എന്നാല്‍ ആക്രമണം ഈ നേതാവാണ് സംഘര്‍ഷ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എസ്‌.എഫ്‌.ഐ വാദിക്കുന്നത്.

കേസ് ഒത്തു തീര്‍പ്പാക്കാനും സി.പി.ഐ, സി.പി.എം ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ എ.ഐ.എസ്‌.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ച്‌ കേസ് കൊടുത്തത്. എ.ഐ.എസ്‌.എഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി ഒത്തുതീര്‍പ്പില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി പിന്നിലുണ്ടെന്നും ഒത്തുതീര്‍പ്പിന് ഒരു കാരണവശാലും വഴങ്ങില്ല. നിയമപരമായി മുന്നോട്ട് പോകാനാണ് എ.ഐ.എസ്‌.എഫി ന്റെ തീരുമാനം. ആരോപണ വിധേയനായ ആര്‍ഷോ 33 ക്രിമിനല്‍ കേസുകളില്‍ പ്രതി. എസ്‌.എഫ്‌.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോയ്ക്കെതിരെയാണ് ഇത്രയും കേസുകള്‍ നിലവിലുള്ളത്. ഇതില്‍ 30 എണ്ണവും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ്. ഒട്ടുമിക്കതും അടിപിടി കേസുകളുമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...