ആലപ്പുഴ ജില്ലാ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ഐ എ എസ് ചുമതലയേറ്റു. മുന്‍പ് ആലപ്പുഴ സബ് കളക്ടറായി കൃഷ്ണ തേജ പ്രവര്‍ത്തിച്ചിരുന്നു. ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയിരുന്നില്ല. ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി സപ്ളൈകോയുടെ ജനറല്‍ മാനേജറായാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സപ്ളൈകോയുടെ കൊച്ചി ആസ്ഥാനത്താണ് ശ്രീറാം പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ കേരള മുസ്ലീം ജമാഅത്ത്, എ പി സുന്നി വിഭാഗം എന്നിവര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

മാദ്ധ്യമപ്രവര്‍ത്തകനായി കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ശ്രീറാം. ഇതിന് പിന്നാലെയാണ് സ‌ര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് വിവരം. ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ സമരം ചെയ്യുമെന്ന് യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നില്‍ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടാനും യുഡിഎഫിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...